ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതല്ല, സ്വയം പുറത്തായതാണെന്ന് ഉമ്മന്‍ ചാണ്ടി

പാലാ: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് സ്വയം പുറത്തു പോയതാണെന്ന് ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ താനും, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും, ജോസ് കെ മാണിയും, പി.ജെ ജോസഫും കൂടി ഇരുന്ന് ഉണ്ടാക്കിയ കരാര്‍ പാലിക്കാന്‍ തയ്യാറാകാതിരുന്നത് ജോസ് കെ മാണി ആണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പാലാ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരിനിയമങ്ങള്‍ കൊണ്ടു കൊണ്ടു വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

Advertisements

പാലായിലെ ജനങ്ങള്‍ ഐക്യ ജനാധിപത്യ മുന്നണിയോടൊപ്പം ആണെന്നും പാലാ നഗരസഭയില്‍ യുഡിഎഫ് ഭരണം തുടരുമെന്നും ഉമ്മന്‍ചാണ്ടി പ്രത്യാശ പങ്കുവച്ചു.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫസര്‍ സതീഷ് ചൊള്ളാനി, കുര്യാക്കോസ് പടവന്‍, എ കെ ചന്ദ്രമോഹന്‍, സി ടി രാജന്‍, ബിജോയ് എബ്രഹാം, പി കെ മധു പാറയില്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply