മുഖ്യമന്ത്രിക്കു പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നു നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

Advertisements

വ്യാഴാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവില്‍ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

മകള്‍ വീണയ്ക്കാണ് മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്.

മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പുറത്ത് പരിപാടികള്‍ക്കൊന്നും പോകാതെ ഹോം ക്വാറന്റീനിലായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിണറായി വിജയനും വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനും, ഇവരുടെ മകനും രോഗബാധ സ്ഥിരീകരിച്ചത്. അമ്മയ്ക്ക് കൊവിഡ് നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply