ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്‌ഷോപ്പ്

കോട്ടയം: എസ്.എസ്.എല്‍.സി, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന സംബന്ധമായ ഒരു ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്‌ഷോപ്പ് ആഗസ്റ്റ് ആറാം തീയതി മുതല്‍ 10-ാം തീയതി വരെ വൈകുന്നേരം 7 :30-ന് ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ലൈവായി ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടക്കുക.

കാഞ്ഞിരപ്പളളി സെന്റ്. ഡൊമിനിക്‌സ് കോളേജ് പ്രിന്‍സിപ്പലും പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. ആന്‍സി ജോസഫ്, പാലാ കരിയര്‍ ഡ്രീംസ് ആന്‍ഡ് സിവില്‍ സര്‍വീസ് അക്കാഡമി ഡയറക്ടറും പാലാ സെന്റ് തോമസ് കോളേജ് മുന്‍ വൈസ് പ്രിന്‍സിപ്പലും ആയ പ്രൊഫസര്‍ ടോമി ചെറിയാന്‍ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്.

ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക. സംശയ നിവാരണങ്ങള്‍ക്കും അവസരം ഉണ്ടായിരിക്കും എന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.

join group new

You May Also Like

Leave a Reply