ഓണം! വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനര്‍ നിശ്ചയിച്ചു; പുതുക്കിയ സമയം ഇങ്ങനെ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കടകളിലെ തിരക്കു കുറയ്ക്കുന്നതിനായി സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. ഇന്നു മുതല്‍ രാത്രി ഒന്‍പതു വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

അതേ സമയം, കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് വൈകിട്ട് ഏഴു വരെ മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. അടുത്ത മാസം രണ്ടു വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്.

ഓണവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന് വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനര്‍ നിശ്ചയിച്ചത്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: