Teekoy News

തീക്കോയി സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു

തീക്കോയി: തീക്കോയി സർവിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ സഹകരണ ഓണം വിപണിയിൽ ലഭ്യമാണ്.

ഓണം വിപണിയുടെ ഉത്ഘാടനം ബാങ്ക് പ്രസിഡന്റ്‌ എം. ഐ. ബേബി മുത്തനാട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ പയസ് കവളമ്മാക്കൽ, മുൻ പ്രസിഡന്റ്‌ പി. എസ്. സെബാസ്റ്റ്യൻ പാമ്പ്ലാനിയിൽ,ഭരണ സമിതി അംഗങ്ങളായ അമ്മിണി തോമസ്, ടി ഡി ജോർജ് തയ്യിൽ, സെബാസ്റ്റ്യൻ പുല്ലാട്ട്, ജോസ് മുത്തനാട്ട്,ജെസ്സി തട്ടാംപറമ്പിൽ, റെജി തുണ്ടിയിൽ, മോഹനൻ കുട്ടപ്പൻ, രതീഷ് പി എസ്, സിറിൽ താഴത്തുപറമ്പിൽ, ജോളി അഴകത്തേൽ, സെക്രട്ടറി ജോയിസി ജേക്കബ് വലിയവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.