റേഷന്‍കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം ഇന്ന് (ജൂലൈ 31) ആരംഭിക്കും. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂര്‍ത്തിയാകും. 15 ഇനം സാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് ഇത്തവണ വിതരണത്തിനായി തയാറാകുന്നത്.
കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷ്യ സാധനങ്ങളുടെ ഗുണമേന്‍മ ഉറപ്പു വരുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഈ മാസം 31 മുതല്‍ ആഗസ്റ്റ് 2 വരെ മഞ്ഞകാര്‍ഡ് (എ.എ.വൈ) ഉടമകള്‍ക്കും ആഗസ്റ്റ് 4 മുതല്‍ 7 വരെ പിങ്ക് കാര്‍ഡ് (പി.എച്ച്.എച്ച്) ഉടമകള്‍ക്കും ആഗസ്റ്റ് 9 മുതല്‍ 12 വരെ നീല കാര്‍ഡ് (എന്‍.പി.എസ്) ഉടമകള്‍ക്കും ആഗസ്റ്റ് 13 മുതല്‍ 16 വരെ വെള്ള കാര്‍ഡ് (എ.പി.എന്‍.എസ്) ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യും.
ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങള്‍ അടങ്ങുന്നതാണ് കിറ്റ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19