തിരുവനന്തപുരം : ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ഇനിയും രോഗം വരാത്ത അന്‍പതു ശതമാനം പേര്‍ കേരളത്തിലുണ്ട്. ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം. ഓണക്കാലവും നിയന്ത്രണങ്ങളിലെ ഇളവും കണക്കാക്കിയാണ് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇരുപതാം തീയതിയാകുമ്പോഴേക്കും ആകെ നാലര ലക്ഷത്തിനുമേല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. ഓണാഘോഷം, ടൂറിസം കേന്ദ്രങ്ങള്‍ തുറന്നത്, നിയന്ത്രണങ്ങളിലെ ഇളവുകള്‍ എന്നിവ തിരിച്ചടിയാകുമെന്നാണ് കാരണമായി പറയുന്നത്.
പഞ്ചായത്ത് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും ഹോം ഐസൊലേഷന്‍ നടപ്പാക്കുന്നതിലും കേരളത്തിന് വീഴ്ചയുണ്ടായത് രോഗവ്യാപനത്തിന് കാരണമായെന്നും സംസ്ഥാനം സന്ദര്‍ശിച്ച സംഘം കുറ്റപ്പെടുത്തുന്നുണ്ട്.
ഈ മുന്നറിയിപ്പും ആഘോഷകാലവും കണക്കിലെടുത്താണ് സംസ്ഥാനം ലോക്ഡൗണ്‍ മാനദണ്ഡം കടുപ്പിച്ചത്. ണകജഞ 8ല്‍ കൂടതലുള്ള തദേശ വാര്‍ഡുകള്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. വൈകിട്ട് കലക്ടര്‍മാര്‍ ഈ സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. നേരത്തെ പ്രതിവാര രോഗവ്യാപനത്തോത് പത്തില്‍ കൂടുതലുള്ള സ്ഥലങ്ങളിലായിരുന്നു ലോക്ഡൗണ്‍.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19