കോട്ടയം: ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരും നിര്‍ബന്ധമായും 14 ദിവസം സ്വയംനിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
കോവിഡ് അനുബന്ധ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് തുടര്‍നടപടി സ്വീകരിക്കണം. ഇവര്‍ ഒരു കാരണവശാലും ഈ കാലയളവില്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യരുത്.
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ട രാജ്യങ്ങളില്‍ നിന്ന് എത്തുന്ന എല്ലാവരെയും എയര്‍പോര്‍ട്ടില്‍ തന്നെ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വീടുകളിലേക്ക് അയയ്ക്കുന്നത്.
ഇവര്‍ ഏഴു ദിവസം വീടുകളില്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാലും ഇവര്‍ ഏഴു ദിവസം കൂടി സ്വയംനിരീക്ഷണം തുടരണം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരമാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19