കേരളത്തിൽ ആദ്യത്തെ ഒമിക്രോൺ പോസിറ്റീവ് സ്ഥിരീകരിച്ചു. യു കെ യിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിലും ഡൽഹിയിലും നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ആൾ യു കെ യിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം ഡിസംബർ ആറാം തീയതിയാണ് കൊച്ചിയിൽ എത്തിയത്.
ആദ്യം നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും എട്ടാം തീയതി നടത്തിയ പരിശോധനയിൽ പോസിറ്റീവായി. ഇയാളോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നവർ വിവരം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
വിമാനത്തിൽ തൊട്ടടുത്ത സീറ്റുകളിൽ ഉണ്ടായിരുന്നവരെ ഹൈറിസ്‌ക് വിഭാഗത്തിൽ പെടുത്തി. ഇദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവാണ്. ഇവരെയും ഐസൊലേഷനിൽ നിരീക്ഷണത്തിലാക്കി. പോസിറ്റിവായ ആളുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19