ഒമാനില്‍ വാഹനാപകടം; ചങ്ങനാശേരി സ്വദേശി അടക്കം രണ്ടു പേര്‍ മരിച്ചു; രണ്ടു മലയാളികള്‍ക്കു പരിക്ക്

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു. ഒമാനിലെ സുഹൈല്‍ ബഹ്‌വാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി മാമ്മൂട് ദൈവം പടി കാഞ്ഞിരത്തുംമൂട്ടില്‍ വര്‍ഗീസ് – റെജിമോള്‍ ദമ്പതികളുടെ മകന്‍ ആല്‍വിന്‍ (22) മഹാരാഷ്ട്ര സ്വദേശി ദേവാന്‍ഷൂ (21) എന്നിവരാണ് മരിച്ചത്.

രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ടത് സുഹൃത്തുക്കളും മസ്‌ക്കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുമാണ്.

Advertisements

മസ്‌കറ്റില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ സമായീലില്‍ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് റോഡരികിലെ താഴ്ച്ചയിലേക്ക് ഇറങ്ങി മറിയുകയായിരുന്നു.

വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂന്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാലുപേരും വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ശംസില്‍ പോയി മടങ്ങിവരുംവഴിയാണ് അപകടത്തില്‍ പെട്ടത്. ഒമാനില്‍ ജോലി ചെയ്യുന്ന സുനൂന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. മറ്റുള്ളവര്‍ നാട്ടില്‍ പഠിക്കുന്നവരാണ്. വാഹനമോടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply