കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഒഐഒപി ധര്‍ണ നടത്തി

മേലുകാവ്: ഡല്‍ഹിയില്‍ കര്‍ഷക ബില്ലിനെതിരെ സമരംചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വണ്‍ ഇന്ത്യ വണ്‍പെന്‍ഷന്‍ മേലുകാവ് പഞ്ചായത്തു കമ്മിറ്റി മേലുകാവുമറ്റം ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി.

അന്നം തരുന്ന നമ്മുടെ സഹോദരങ്ങളുടെ ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ധര്‍ണക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും OIOP മേലുകാവ് പഞ്ചായത്തു കമ്മിറ്റി ആഹ്വാനം ചെയ്തു.

Advertisements

പ്രതീകാത്മകമായി പ്രായമായ ഒരു കര്‍ഷകനെയും, പഴയ കാല വ്യാപാരിയെയും പൊന്നാട അണിയിച്ചു ആദരിച്ചു.

ജിസ്മോന്‍ നെല്ലംകുഴിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെബാസ്റ്റ്യന്‍ ഇടമുളയില്‍ സ്വാഗതം ആശംസിച്ചു. ഒഐഒപി സംഘടനയുടെ പ്രസിഡന്റ് കുര്യാച്ചന്‍ മഠത്തില്‍, സെക്രട്ടറി ബെന്നി കൊച്ചുപറമ്പില്‍, ജില്ലാ സെക്രട്ടറി റോജര്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply