കാഞ്ഞിരപ്പള്ളി :കഴിഞ്ഞ ഇരുപത്തിമൂന്നിലധികം വർഷമായി ഇന്ത്യയിൽ ടൈൽ ആൻഡ് ഷോൺ കെയർ സൊല്യൂഷൻ മേഖലയിൽ പ്രവർത്തിച്ചുവരുന്ന അമേരിക്കൻ ബ്രാൻഡ് ആയ എൻ വൈ കെ ലാറ്റിക്രീറ്റിന്റെ കാഞ്ഞിരപ്പള്ളി ഏരിയ ബിസിനസ് മീറ്റ് കാഞ്ഞിരപ്പള്ളി ആപ്പിൾ ബി ഹോട്ടലിൽ വച്ച് നടന്നു.
50തിലധികം കോൺട്രാക്ടർമാർ മീറ്റിംഗിൽ പങ്കെടുത്തു. കമ്പനി പ്രതിനികളായ ലിജോ രാജൻ, ശ്രീജിത്ത് ബി, ലിൻജോ തോമസ് തുടങ്ങിയവർ മീറ്റിങ്ങിൽ പങ്കെടുക്കുകയും കമ്പനിയുടെ പുതിയ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.
പതിമൂന്നിൽ അധികം വർഷമായി കമ്പനി ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്ന കാഞ്ഞിരപ്പള്ളി കോവിൽക്കടവ് വെസ്റ്റേൺ ടൈൽസ് ഉടമ ശ്രീ ഷാജുദിനെ ചടങ്ങിൽ വച്ച് കമ്പനി പ്രതിനിധികൾ ആദരിച്ചു.
