ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും അൽഫോൻസാ കോളേജ് പാലായും സംയുക്തമായി ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി,പോഷകാഹാര ബോധവത്കരണ ക്ലാസും അൽഫോൻസിയൻ ഡയറ്റ്റ്റിക്സ് അസോസിയേഷന്റെ ഉൽഘാടനവും കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റൽ റിട്ടയേർഡ് സുപ്രണ്ട് ഡോക്ടർ ഗോപിനാഥൻ പിള്ള നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ റവ.ഡോ. സിസ്റ്റർ റെജിനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ലയൺസ്സ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് കുര്യച്ചൻ ജോർജ് ആശംസകൾ അർപ്പിച്ചു.

യോഗത്തിൽ ലയൺസ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം, അഡ്മിനിസ്ട്രേറ്റർ ജോസ് മനയ്ക്കൽ, ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റ്റ്റിക്സ് വിഭാഗം മേധാവി സ്വപ്ന ജോർജ് എന്നിവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി.യുവ തലമുറയിൽ പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഡോക്ടർ ഗോപിനാഥൻ പിള്ള ക്ലാസ്സ് നൽകി. പ്രസ്തുത പരിപാടിയിൽ അൽഫോൻസാ കോളേജിലെ ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റ്റ്റിക്സ് വിഭാഗം കുട്ടികളും അധ്യാപകരും പങ്കെടുത്തു.