ഭരണങ്ങാനം പഞ്ചായത്തിലെ കൊറോണ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നഴ്‌സുമാര്‍ക്ക് ഒഴിവ്, വോല്‍ക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ശമ്പള നിരക്കില്‍ ദിവസ വേതന അടിസ്ഥാനത്തിലാണ് താത്കാലിക നിയമനം.

അപേക്ഷകര്‍ക്ക് 40 വയസു കവിയരുത്. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഇല്ലാത്തവരുമായിരിക്കണം. ആണ്‍, പെണ്‍ നഴ്സുമാര്‍ക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവര്‍ യോഗ്യതയും പരിചയസമ്പത്തും തെളിയിക്കുന്ന രേഖകളും കോപ്പികളുമായി ജൂലൈ 25, ശനിയാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്തില്‍ നേരിട്ട് ഹാജരാകണം. പഞ്ചായത്ത് പരിധിയിലുള്ള സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന.

ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ: ANDROID APP // iOS APP

Leave a Reply

%d bloggers like this: