Bharananganam News

അന്താരാഷ്ട്ര നേഴ്‌സസ് ദിനം ഐഎച്ച്എം ഭരണങ്ങാനം ഹോസ്പിറ്റലിനോടൊപ്പം ആചരിച്ച് എസ്എംവൈഎം അരുവിത്തുറ

ഭൂമിയിലെ മാലാഖാമാര്‍ എന്നറിയപ്പെടുന്ന നേഴ്‌സസിന്റെ ദിനമായ മെയ് 12 ഭരണങ്ങാനം ഐഎച്ച്എം ആശുപത്രിയില്‍ എസ്എംവൈഎം അരുവിത്തുറ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

ഫൊറോന പ്രസിഡന്റ് ലിന്‍സന്‍ ബ്ലെസ്സന്റെ അദ്ധ്യഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആശുപത്രിയിലെ നഴ്‌സുമ്മാരെല്ലാം പങ്കുചേരുകയും കേക്ക് മുറിച്ച് ഈ ദിനത്തിന്റെ സന്തോഷം പങ്ക് വച്ചു.

രൂപതാ വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മിനിമോള്‍ തോമസ്, നഴ്‌സിംങ് സൂപ്രണ്ടന്റ് സിസ്റ്റര്‍ ആനീ ജോസ്, നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലിസബെത്, ഫൊറോന ഭാരവാഹികളായ അന്നു സജി, നീനുമോള്‍ ടോം, ഏയ്ഞ്ചല്‍ എല്‍സ ജോസ്, ലിയോണ്‍സ് ജോര്‍ജ്, ജോമു, ജിതിന്‍ കുന്നപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.