കന്യാസ്ത്രീ മഠങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികൾക്കു ഭക്ഷ്യ കിറ്റിന് അർഹത

പാലാ: അഗതിമന്ദിരങ്ങളിലെയും അനാഥാലയങ്ങളിലെയും കന്യാസ്ത്രീ മഠങ്ങളിലെയും അന്തേവാസികൾക്ക് റേഷൻകാർഡ് ഉടമകൾക്കു ലഭ്യമാക്കുന്ന കിറ്റുകൾ ലഭിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. നാല് പേർക്ക് ഒരു കിറ്റെന്ന രീതിയിൽ കിറ്റുകൾ വിതരണം ചെയ്യാൻ ഒക്ടോബർ ഒന്നിന് സർക്കാർ ഉത്തരവ് നൽകിയിരുന്നതായും എം എൽ എ പറഞ്ഞു.

ഈ ആവശ്യമുന്നയിച്ചു മാണി സി കാപ്പൻ ഭക്ഷ്യവകുപ്പ്‌ മന്ത്രിക്ക് ആഗസ്റ്റിൽ നിവേദനം നൽകിയിരുന്നു. സർക്കാർ കിറ്റുകൾ ലഭ്യമാക്കിയ വിവരം അറിഞ്ഞിരുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. കിറ്റുകൾ ലഭിക്കുന്നതു സംബന്ധിച്ചു സംശയമുള്ള വർ എം എൽ എ ഓഫീസുമായി ബന്ധപ്പെടണം

Advertisements

You May Also Like

Leave a Reply