Erattupetta News

എൻ ആർ ഇ ജി തൊഴിലുറപ്പ് തൊഴിലാളികൾ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ മുൻപിൽ ധർണ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: എൻ ആർ ഇ ജി തൊഴിലുറപ്പ് തൊഴിലാളികൾ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ മുൻപിൽ ധർണ സംഘടിപ്പിച്ചു. എല്ലാ തൊഴിലാളികൾക്കും ഫെസ്റ്റിവൽ അലവൻസ് നൽകുക, നിർത്തലാക്കിയ ആയുധ വാടക പുനർസ്ഥാപിക്കുക, 20 മസ്ട്രോൾ എന്ന നിയമം പിൻവലിക്കുക, തൊഴിൽ ദിനം വർദ്ധിപ്പിക്കുക, വേതനം 600 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

എൻ ആർ ഇ ജി ജില്ലാ കമ്മിറ്റി അംഗം മിനിമോൾ ബിജുവിന്റ അധ്യക്ഷതയിൽ മണ്ഡലം സെക്രട്ടറി സഖാവ് നൗഫൽഖാൻ സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി സഖാവ് അഡ്വക്കേറ്റ് P S സുനിൽ ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, AITUC മണ്ഡലം സെക്രട്ടറി പി എസ് ബാബു, NREG സംസ്ഥാന കമ്മിറ്റി അംഗം പത്മിനി രാജശേഖരൻ തുടങ്ങിയ നേതാക്കൾ അഭിവാദ്യമർപ്പിച്ചു. ധർണ്ണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഓമന രമേശ് സംസാരിച്ചു.

Leave a Reply

Your email address will not be published.