Erattupetta News

എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി ധര്‍ണ നടത്തി

ഈരാറ്റുപേട്ട: എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത തൊഴിലുറപ്പ് തൊഴിലാളികളുടെ സമരത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തി.

ധര്‍ണ സിപിഐ പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി എം ജി ശേഖരന്‍ ഉദ്ഘാടനം ചെയ്തു. സഖാക്കളായ പി എസ് ബാബു, പത്മിനി രാജശേഖരന്‍, കെഎസ് രാജു, മിനിമോള്‍ ബിജു, ശോഭന, എം എം മനാഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.