തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

ഞീഴൂര്‍: തദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളായി വിജയിച്ച ഞീഴൂര്‍ പഞ്ചായത്തിലെ പത്ത് വാര്‍ഡ് മെമ്പര്‍മാര്‍ക്കും, ജില്ലാ, ബ്ലോക്ക് ജനപ്രതിനിധികള്‍ക്കും, പഞ്ചായത്ത് പ്രസിഡന്റ് പിആര്‍ സുഷമയ്ക്കും എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

സ്വീകരണ സമ്മേളനം തോമസ് ചാഴികാടന്‍ എം.പി.ഉത്ഘാടനം ചെയ്തു.സി.പി.എം ലോക്കല്‍ സെക്രട്ടറി സണ്ണി രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisements

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സി.ജെ. ജോസഫ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സന്തോഷ് കുഴിവേലി, സി.കെ. മോഹനന്‍, പി.റ്റി കുര്യന്‍ വിജയിച്ച ജനപ്രതിനിധികളായ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ സുഷമ, ജോസ് പുത്തന്‍കാലാ, ജോണ്‍സണ്‍ കൊട്ടുകാപളളി, സ്‌കറിയാ വര്‍ക്കി, നളിനി രാധാകൃഷ്ണന്‍, ജോമോന്‍ മറ്റം, ശ്രീകല ദിലീപ്, ലിസി ജീവന്‍, തോമസ് പനയ്ക്കന്‍, ഡി. അശോക് കുമാര്‍, കെ.പി. ദേവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply