
തലയാഴം കൃഷിഭവൻ്റെയും പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി.കർഷകരിൽ നിന്നും സംഭരിച്ച നല്ലയിനം നടീൽ വസ്തുക്കൾ ഞാറ്റുവേല ചന്തയ്ക്ക് ഒരുക്കിയിരിക്കുന്നത്. കൂടാതെ Husqvarana എന്ന കമ്പനിയുടെ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തി.
ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ B. L സെബാസ്റ്റ്യൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീമതി സിനി സലി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശ്രീമതി രേഷ്മ ഗോപി സ്വാഗതം ആശംസിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് P ദാസ് പഞ്ചായത്ത് അംഗങ്ങളായ കൊച്ചുറാണി, പ്രീജുമോൻ . കാർഷിക വികസന സമിതി അംഗങ്ങളായ ജോസഫ് ഇടത്തിൽ, ജോസ് കാട്ടിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.