വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും അവസരം. 2021 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.
വോട്ടര്‍ താമസിക്കുന്ന നിയോജക മണ്ഡലത്തില്‍ ആണ് പേര് ചേര്‍ക്കേണ്ടത്. കൂടാതെ വോട്ടര്‍പട്ടികയില്‍ ഉള്ള വയസ്സ്, മേല്‍വിലാസം, ജെന്‍ഡര്‍ എന്നിവയിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താം. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയില്‍ വ്യത്യാസം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ഫോട്ടോ ചേര്‍ക്കാം.
അപേക്ഷകള്‍ voterportal.eci.gov.in, nvsp.in എന്നിവ മുഖേന നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും നല്‍കാം. ഈ പോര്‍ട്ടലുകള്‍ വഴി തന്നെ വോട്ടര്‍ പട്ടികയുടെ കരട് പരിശോധിക്കാം. ലഭിച്ച അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് അന്വേഷിച്ച് അപേക്ഷകളുടെ ആധികാരികത ഉറപ്പു വരുത്തും.