ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോ അടച്ച് പൂട്ടിയെന്നത് വ്യാജ പ്രചരണം: നിസാര്‍ കുര്‍ബാനി

ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി ഡിപ്പോ അടച്ച് പൂട്ടിയെന്നത് വ്യാജ പ്രചരണമെന്ന് നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി.

കോവിഡ് സ്ഥിരീകരിച്ച പാലാ നഗരസഭ ജീവനക്കാരന്‍ സഞ്ചരിച്ച ബസിലെ ജീവനക്കാരടക്കം 18 പേര്‍ ക്വാറന്റയിനിലാക്കി.

ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും ബസുകളും അണുവിമുക്തമാക്കി. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും ഈരാറ്റുപേട്ട ടീം നന്മകൂട്ടത്തിന്റെയും നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്.

ബസ് സര്‍വ്വീസുകള്‍ പതിവ് പോലെ നടക്കുമെന്നും ജില്ലാ കൊറോണ സെല്ലില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അധികൃതരും അറിയിച്ചു.

join group new

You May Also Like

Leave a Reply