പിസി ജോര്‍ജിനെ യുഡിഎഫിലെടുത്താല്‍ എല്‍ഡിഎഫില്‍ ചേരുമെന്ന് പറഞ്ഞിട്ടില്ല; പരക്കുന്ന വാര്‍ത്ത അവാസ്തവം, വിശദീകരണവുമായി മുന്‍ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി

ഈരാറ്റുപേട്ട: പിസി ജോര്‍ജിനെ യുഡിഎഫ് മുന്നണിയിലെടുത്താല്‍ താന്‍ ഇടതുപക്ഷത്തു ചേരുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മുന്‍ നഗരസഭാ ചെയര്‍മാനും ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ നിസാര്‍ കുര്‍ബാനി.

പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ല. ഇങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനവും ഭാരവാഹിത്വവും താന്‍ രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

തനിക്കൊപ്പം ഈരാറ്റുപേട്ട ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിസി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ അന്നുതന്നെ രാജി വയ്ക്കും. ഈ നിലപാടില്‍ യാതൊരു മാറ്റവുമില്ല.

പിസി ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വന്നാല്‍ അദ്ദേഹത്തെ തോല്‍പ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നാണ് പറഞ്ഞതെന്നും ഇടതുപക്ഷത്തു ചേരുമെന്നു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫുമായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബന്ധം സ്ഥാപിക്കാനുള്ള പിസി ജോര്‍ജ് എംഎല്‍എയുടെ നീക്കങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

You May Also Like

Leave a Reply