കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ ദല്ലാളായി പ്രവര്‍ത്തിക്കുന്നു: നിര്‍മ്മല ജിമ്മി

മുണ്ടക്കയം: കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് കളുടെ ദല്ലാളായി പ്രവര്‍ത്തിക്കുന്നെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി പറഞ്ഞു.

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മല.

Advertisements

നിയോജക മണ്ഡലം പ്രസിഡന്റ് ജാന്‍സ് വയലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോര്‍ജ്കുട്ടി ആഗസ്റ്റി, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, സാജന്‍ കുന്നത്ത്, ജോളി മടുക്കക്കുഴി, ചാര്‍ലി കോശി, അബേഷ് അലോഷ്യസ്, മാത്യൂസ് വെട്ടുകല്ലാംകുഴി, തങ്കച്ചന്‍ കാരക്കാട്ട്, ഷെറിന്‍ പെരുമാകുന്നേല്‍, അജി വെട്ടുകല്ലാംകുഴി, അജേഷ് കുമാര്‍, റോയി വിളകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

മോളി ദേവസ്യ, ജോസ് നടുപറമ്പില്‍, അനിയാച്ചന്‍ മൈലപ്ര, ചാക്കോ തുണിയംപ്രായില്‍, ജോസഫ് വള്ളിപ്പറമ്പില്‍, പഞ്ചായത്ത് അംഗങ്ങളായ ബില്‍സി മാനുവല്‍, ഷീല ഡോമിനിക്, തങ്കച്ചന്‍ പറയരുപറമ്പില്‍ ജോണ്‍ പോള്‍, അനൂപ് മുണ്ടക്കയം, ജെഫിന്‍ പ്ലാപ്പള്ളി, റെന്നി, ജിന്‍സ് പാറത്തോട്, അലന്‍ വാണിയാപുര, അമല്‍ കോക്കാട്ട്, ടോം ജോസ് മനക്കന്‍, റൊണാള്‍ഡെ ജോണ്‍ വാണിയപ്പുരക്കല്‍, ജോര്‍ജുകുട്ടി മാത്യ മൈലംപറമ്പില്‍, ജോസ് കോട്ടയില്‍, ജോര്‍ജുകുട്ടി കുറ്റിയാനി, ജോസ് വടകര, ശരത്ത് കോലോത്ത്, ജുവല്‍ ജോസ് എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply