നിറവ് രണ്ടാം പദ്ധതിയുടെ ഭാഗമായി “ഓണത്തിന് ഒരു കുട്ട പൂവ്” ഉദ്ഘാടനം വെച്ചൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട വൈസ് പ്രസിഡൻറ് ശ്രീമതി ബിൻസി ജോസഫിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ശൈല കുമാർ നിർവഹിക്കുകയും പദ്ധതി വിശദീകരണം കൃഷി അസിസ്റ്റൻറ് ഡയറക്ടർ വൈക്കം ശ്രീമതി ശോഭ പി പി നിർവഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.സോജി ജോർജ് ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി.കെ മണിലാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ കുമാരി സാനിയ വി ജെയിംസ് കൃഷി ഓഫീസർ സ്വാഗതം ആശംസിക്കുകയും, നന്ദി പ്രകാശനം ശ്രീ ബിജു പി പി കൃഷി അസിസ്റ്റൻ്റ് നിർവഹിക്കുകയും ചെയ്തു.