Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • ചെയർമാൻ ആൻ്റാ പിഞ്ഞാറേക്കരയുടെ ഇടപെടലിൽ കൊണ്ടാട്ടുകടവ് ചെക് ഡാം ഷട്ടറുകൾ ഉയർത്തി, അടിഞ്ഞുകൂടി ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു
  • മോട്ടിവേഷൻ ക്ലാസ് നടത്തി
  • എസ് സി വിഭാഗം യുവജനങ്ങൾക്ക് സംരംഭകത്വ പരിശീലനം
  • പ്രോഗ്രാം മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
  • ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഹെൽത്തി ഡയറ്റ് മത്സരവും
  • ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത; കോട്ടയം ജില്ലയിൽ മേയ് 31 വരെ മഞ്ഞ അലേർട്ട്
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Main News»കോഴിക്കോട് വവ്വാലുകളുടെ സ്രവപരിശോധനയില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി
Main News 2 Mins Read

കോഴിക്കോട് വവ്വാലുകളുടെ സ്രവപരിശോധനയില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി

adminBy adminSeptember 29, 2021No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐ.സി.എം.ആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍.ഐ.വി. സംഘം ശേഖരിച്ച വവ്വാലുകളുടെ പരിശോധന ഫലം പുറത്തു വന്നു.

ഇതില്‍ താമരശ്ശേരിയില്‍ നിന്നും ശേഖരിച്ച ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐജിജി (IgG) ആന്റിബോഡി യുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

50 ഓളം പരിശോധനാ ഫലങ്ങള്‍ ഇനിയും വരാനുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തണം. അതിന് ശേഷം മാത്രമേ കൂടുതല്‍ സ്ഥിരീകരണങ്ങളിലേക്ക് എത്താന്‍ കഴിയുകയുള്ളൂ. നിപയുടെ പ്രഭവ കേന്ദ്രം ഈ വവ്വാലുകളാണെന്ന് കരുതേണ്ടി വരും.

നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 21 ദിവസം കഴിഞ്ഞു. ഈ കാലയളവില്‍ ഒരു പുതിയ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിട്ടയായ പ്രവര്‍ത്തനമാണ് രോഗത്തെ പിടിച്ചു നിര്‍ത്തുന്നതിനും പുതിയ കേസുകള്‍ ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കാനും സഹായകമായത്.

ഇന്‍കുബേഷന്‍ കാലയളവിന്റെ ഇരട്ടി ദിവസം (42 ദിവസം) പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നാല്‍ രോഗം നിയന്ത്രണത്തില്‍ വന്നതായി പ്രഖ്യാപിക്കും. ഈ ദിവസങ്ങളില്‍ ജാഗ്രത തുടരുകയും ചെയ്യണം.

സെപ്റ്റംബര്‍ 4ന് നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഹൗസ് ടു ഹൗസ് സര്‍വേയുടെ ഭാഗമായി പഞ്ചായത്തുകളുടെ സഹായത്തോടെ 16,732 വീടുകളും 76,074 ആളുകളെയും സന്ദര്‍ശിച്ചു. 50 പേരുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഇവയുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവ് ആയി.

മരണപ്പട്ടിക സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട. കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചവരെ ഉള്‍ക്കൊള്ളിച്ച് പട്ടിക വിപുലമാക്കും. അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സംസ്ഥാനം മാര്‍ഗനിര്‍ദേശം പുറത്തിറക്കും.

വാക്സിനേഷന്‍ 91 ശതമാനത്തിന് മുകളിലായി. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. കോവിഡ് മരണങ്ങളില്‍ 94 ശതമാനത്തോളം വാക്സിനെടുക്കാത്തവരിലാണ് സംഭവിക്കുന്നത്. അനുബന്ധ രോഗമുള്ളവരിലും മരണം കൂടുതലാണ്.

ഏതാണ്ടെല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. അതത് ജില്ലകിളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇനിയാരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം.

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

NIPAH virus
Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleകോതനല്ലൂര്‍ റെയില്‍വേ ഗേറ്റ് നാളെ അടച്ചിടും
Next Article ശുചിത്വ വാരാഘോഷത്തിന്റെ ഭാഗമായി ശുചീകണ തൊഴിലാളികളെ ആദരിച്ചു

Related Posts

തക്കാളിപ്പനി; അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്

May 12, 2022

രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ചു, പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്

May 11, 2022

മഴമൂലം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക്

May 11, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.