ഈരാറ്റുപേട്ട : കേന്ദ്ര സർക്കാർ യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇടത് യുവജന സംഘടനകളുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
എൽഡിവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് ഈരാറ്റുപേട്ടയിൽ നടത്തുന്ന മാർച്ച് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശുഭേഷ് സുധകാരൻ ഉദ്‌ഘാടനം ചെയ്തു.
അരുവിത്തുറയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി മുട്ടം കവലയിൽ അവസാനിച്ചു. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് മിഥുൻ ബാബു അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് കെ ആർ അമീർ ഖാൻ, ട്രെഷറർ അഡ്വ.അക്ഷയ് ഹരി, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ഷമ്മാസ് ലത്തീഫ്, മണ്ഡലം പ്രസിഡന്റ് പി എസ് രതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ രതീഷ്, ബാബു ജോസഫ്, സതീഷ് പുതുപറമ്പിൽ യൂത്ത് ഫ്രണ്ട് നിയജോക മണ്ഡലം പ്രസിഡന്റ് ഷോജി അയലികുന്നേ ൽ, സംസ്ഥാന സെക്രട്ടറി അബേഷ് അലോഷ്യസ്, ജില്ലാ ട്രെഷറർ അമൽ കൊക്കട്ട്, അൻസാരി പാലയം പറമ്പിൽ, അലെൻ വാണിയപുരക്കൽ, അജാക്സ് മുണ്ടാട്ട്,എന്നിവർ പങ്കെടുത്തു.