തിരുവനന്തപുരം : കേരളത്തില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിക്കാന്‍ സാധ്യത. സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകനയോഗം സ്ഥിതിഗതികള്‍ വിലയിരുത്തും.
കൂടാതെ പുതുവത്സരാഘോഷങ്ങൾക്കും നിയന്ത്രണം വന്നേക്കും.കേന്ദ്രം ഇതിനോടകം തന്നെ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിക്കഴിഞ്ഞു.
സംസ്ഥാനത്തെ ഇന്നലെ മാത്രം 19 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 57 ആയി ഉയര്‍ന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19