പൂഞ്ഞാർ: സർക്കാർ ജീവനക്കാരുടെ നിർത്തലാക്കിയ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് എൻ ജി ഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് ആർ.സുനിൽകുമാർ ആവശ്യപ്പെട്ടു. പൂഞ്ഞാർ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് സെക്രട്ടറി പി ജി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എംഎസ് ഹരികുമാർ, എസ് ദിലീപ്, എസ് അനിൽ, കെ എസ് ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ ടോം ആന്റോ (പ്രസിഡണ്ട്), പി.ജി.രഞ്ജിത്ത് (സെക്രട്ടറി), വി.പി.രഘുകുമാർ (ട്രഷറർ) എന്നിവർ പങ്കെടുത്തു
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19