kottayam

എൻ എഫ് ആർ പി എസ് രാഷ്ട്രീയ കിസാൻ മഹാ സംഘ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് നടത്തുന്നു

റബ്ബർ ഇറക്കുമതി നിരോധിക്കുക, റബ്ബറിന് 300 രൂപ തറവില നിശ്ചയിച്ച് സബ്ബ്സിഡി നൽകുക, റബ്ബർ വിലയിടിവിന് കാരണമാകുന്ന ഇന്റർനാഷണൽ കരാറുകളിൽ നിന്ന് ഇന്ത്യ പുറത്ത് വരിക, കർഷകർക്ക് ആരോഗ്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, 10000 രൂപ കർഷക പെൻഷൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേർസ് സൊസൈറ്റി (NFRPS) രാഷ്ട്രീയ കിസാൻ മഹാ സംഘ്മായി ചേർന്ന് 25 -ആം തീയതി രാവിലെ 10.30 ന് കോട്ടയത്തെ റബ്ബർ ബോർഡ് ഓഫീസ് മാർച്ച് നടത്തുന്നു.

ര്യാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന നിരവധി വിദേശ കരാറുകൾ മൂലം നമ്മുടെ റബ്ബർ കൃഷിയും, ചെറുകിട റബ്ബർ അതിഷ്ട വ്യവസായങ്ങളും നശിച്ചു. ഏകദേശം 4000 ന് മുകളിൽ ചെറുകിട റബ്ബർ വ്യവസായങ്ങൾ പൂട്ടി കെട്ടി. സ്വന്തമായി റബ്ബർ കൃഷി ചെയ്‌തോ , റബ്ബർ അതിഷ്ടിത വ്യവസായങ്ങൾ നടത്തിയോ സ്വന്തം രാജ്യത്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥ.ഇവിടെ ഒരു മാറ്റത്തിന്, ചെറുത്ത് നിൽപ്പിന് നാം ഒറ്റ കെട്ടായി ശ്രമിക്കേണ്ടതുണ്ട് . അതിനുള്ള നീക്കമാണ് ഈ സമരം.

കർഷകർക്ക് വേണ്ടി കർഷകരാൽ നടത്തപ്പെടുന്ന ഈ കർഷക മാർച്ച് ഓരോ കർഷകന്റെയും നിലനിൽപ്പിന്റെ ആവശ്യമാണ്.കർഷകന്റെ നിലനിൽപിനാഗ്രഹിക്കുന്ന മുഴുവൻ ആളുകളും അന്നേ ദിവസം കോട്ടയത്ത് എത്തിച്ചേരണമെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published.