പാലാ : കെ.സി.എസ്.ൽ പാലായുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ‘നിങ്ങൾക്കും ആകാം ന്യൂസ് റീഡർ’ അവാർഡുകൾ പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗ്ഗരോപണം ഒരു വിശ്വാസ സത്യമായ പ്രഖ്യാപിച്ചതിന്റെ 71 വർഷത്തിലാണ് കെ സി എസ് ൽ പാലാ വ്യത്യാസതമായ ഈ പ്രോഗ്രാം അവതരിപ്പിച്ചത്.
പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗ്ഗരോപണ തിരുനാൾ ദിവസം നടത്തപ്പെട്ട ഈ മത്സരത്തിൽ പാലാ രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നും 49 കുട്ടികൾ പങ്കെടുത്തു. വിജയികളെ കെ.സി. എസ്. ൽ രൂപത ഡയറക്ടർ യൂട്യൂബിലൂടെ പ്രഖ്യാപിച്ചു.
ബെസ്റ്റ് ന്യൂസ് റീഡർ ആയി അർഷാ മരിയ സാവിയോയും (St Anne’s HSS, Kurianad), രണ്ടാം സ്ഥാനത്ത് റീത്ത റോസ് സെബാസ്റ്റ്യനും (St Mary’s HSS Teekoy), മൂന്നാം സ്ഥാനത്ത് ആൻക്ലാരി സാബുവും (LF HS Chemmalamattom) സമ്മാനർഹരായി.
ഫലപ്രഖ്യാപന ചടങ്ങിന്റെ വീഡിയോ ലിങ്ക് താഴെ നൽകുന്നു 👇
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19