ആര്യനാട്: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്. മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാർഷികമായിരുന്നു ഇന്ന്. അതിന്റ ആഘോഷങ്ങൾക്കിടെയാണ് മരണമുണ്ടായത്.
ആഘോഷങ്ങൾക്കുള്ള കേക്ക് അടക്കം വാങ്ങിയത് ആദിത്യയായിരുന്നു. കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ കാണാതായതോടെ മിഥുന്റെ മാതാപിതാക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19