നീ ഉള്ളിലൊളിപ്പിച്ച ചതി തിരിച്ചറിയാതെ ലോകം നിനക്കു വിരുന്നൊരുക്കി; നീ ബന്ധിച്ച ലോകത്തെ തിരിച്ചെടുക്കാന്‍ അവനാകും; രാമപുരം സ്വദേശിയുടെ ന്യൂ ഇയര്‍ ട്രീറ്റ് വൈറല്‍; വീഡിയോ കാണാം

വാട്‌സാപ് അടക്കമുള്ള നവമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലായി പറക്കുകയാണ് ഒരു ന്യൂ ഇയര്‍ വിഷ് വിഡിയോ. 1.20 മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ പുതുവര്‍ഷം 2021-നെ ഏറെ പ്രത്യാശയോടെയാണ് ലോകം നോക്കിക്കാണുന്നതെന്നു പറയുന്നു.

ഏവരും ഏറെ പ്രത്യാശയോടെ വരവേറ്റ 2020 കോവിഡ് രോഗബാധയും മറ്റു പല കാരണങ്ങള്‍ കൊണ്ടും എല്ലാവര്‍ക്കും നല്ലതായിരുന്നില്ലെന്നും വീഡിയോ പറഞ്ഞു വയ്ക്കുന്നു.

Advertisements

നീ ഉള്ളിലൊളിപ്പിച്ച ചതി തിരിച്ചറിയാതെ ലോകം നിനക്കു വിരുന്നൊരുക്കിയെന്നും 2020നെ ചതിയുടെ വര്‍ഷമായും അവതരിപ്പിക്കുന്ന വിഡിയോയില്‍ പുതുവര്‍ഷം 2021ന് ലോകത്തെ തിരിച്ചെടുക്കാനാകുമെന്ന പ്രത്യാശയും പങ്കുവയ്ക്കുന്നു.

രാമപുരം സ്വദേശി റെജി രാമപുരം ആണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഹരീഷ് ആര്‍ കൃഷ്ണ ക്യാമറയും ബിജു ജിഎന്‍ആര്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply