കോവിഡ്; പുതുവത്സരാഘോഷങ്ങള്‍ രാത്രി 10 വരെ മാത്രം; ആള്‍ക്കൂട്ടത്തിന് വിലക്ക്, സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ പുതുവല്‍സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

പുതുവല്‍സര ആഘോഷങ്ങളുടെ പേരില്‍ യാതൊരു വിധത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ല. ആഘോഷങ്ങള്‍ രാത്രി 10 ന് അവസാനിപ്പിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

Advertisements

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് കേസെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

You May Also Like

Leave a Reply