കോവിഡിനു പിന്നാലെ പുതിയ വൈറസ്, ചൈനയില്‍ 60ഓളം പേര്‍ക്ക് രോഗം പിടിച്ചുവെന്ന് റിപ്പോര്‍ട്ട്

2019 ഡിസംബറില്‍ ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ പൊട്ടിപ്പുറപ്പെട്ട് കോവിഡ് രോഗബാധ ലോകമെമ്പാടും പടരുന്നതിനിടെ ചൈനയില്‍ നിന്നു മറ്റൊരു വാര്‍ത്ത കൂടി. പുതിയ ഒരു വൈറസ് ബാധ കൂടി ചൈനയില്‍ പടര്‍ന്നു പിടിക്കുന്നതായും ഇതുവരെ അറുപതിലധികം പേര്‍ ാേരഗികളായെന്നും ഏഴു പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെള്ളുകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ഒരു തരം വൈറസാണ് പുതിയ രോഗകാരിയെന്നാണ് ആരോഗ്യ വിദഗ്ധരുടെ അനുമാനം. അതേ സമയം, ഈ വൈറസും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ ജാഗ്രത വേണമെന്നും സര്‍ക്കാര്‍ മാധ്യമം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് പുതിയ വൈറസ് ബാധയുടെ 37 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജിയാങ്‌സുവിന്റെ തലസ്ഥാനമായ നാന്‍ജിങ്ങില്‍ നിന്നുള്ള ഒരു സ്ത്രീയിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.

പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് വൈറസ് ബാധിച്ച ഇവര്‍ ചികിത്സ തേടിയത്. പരിശോധനയില്‍ ഇവരില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ രോഗമുക്തയായി ആശുപത്രി വിട്ടു. പിന്നീട്, അന്‍ഹുയി പ്രവിശ്യയില്‍ 23 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ജിയാങ്സുവിലും അന്‍ഹുയിലുമായാണ് ഏഴ് പേര്‍ മരിച്ചത്.

രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയില്‍ നിന്ന് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചെള്ളിന്റെ കടിയേല്‍ക്കുന്നതാണ് രോഗബാധക്കുള്ള പ്രധാന കാരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നിടത്തോളം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

join group new

Leave a Reply

%d bloggers like this: