കോട്ടയം ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും സമയക്രമം പുതുക്കി; പുതിയ സമയക്രമം അറിയാം

കോട്ടയം; ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പുതുക്കി ജില്ലാ കളക്ടര്‍ ഉത്തരവായി. പുതിയ ഉത്തരവ് പ്രകാരം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ മാത്രമാണ് കടകള്‍ക്കു പ്രവര്‍ത്തിക്കാനാകുക.

പ്രധാന നിര്‍ദേശങ്ങള്‍

  • വ്യാപാര സ്ഥാപനങ്ങളുടെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ മാത്രം.
  • ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നത് രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ. വൈകുന്നേരം അഞ്ചു മണി മുതല്‍ 10 മണി വരെ പാഴ്‌സല്‍ അല്ലെങ്കില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.
  • വഴിയോര കടകളില്‍ അംഗീകാരമുള്ളവയ്ക്കു മാത്രം പ്രവര്‍ത്തിക്കാം.
  • ബേക്കറികളില്‍ ഭക്ഷണ പാനീയങ്ങള്‍ വിളമ്പാന്‍ പാടില്ല. പാഴ്‌സല്‍ വിതരണത്തിനാണ് അനുമതി.

ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവും ഐപിസി 188, 269 സെക്ഷനുകള്‍ പ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: