ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ലെൻസ്ഫെഡ് യൂണിറ്റിന് പുതിയ നേതൃത്വം. പുതിയ രണ്ടു വർഷത്തേക്കുള്ള ലെൻസ്ഫെഡിന്റെ ഭാരവാഹികളായി പ്രസിഡന്റ് അജ്മൽ ഹുസൈൻ സെക്രട്ടറി റാഷിദ് ട്രഷറർ ഫരീദ് സൈദ് വൈസ് പ്രസിഡണ്ട് അനിതാ നാരായണൻ ജോയിൻ സെക്രട്ടറി ഷിബിലി എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഫസിൽ ഫരീദ്, സിയാദ് പി എ , മാഹിൻ കെഎ, ഹാരിസ് എംഎ, മാത്യു ജോസഫ് , സുഹൈൽ വി കെ എന്നിവരെയും തെരെഞ്ഞെടുത്തു.
ലീഗ് ഹൗസിലെ കോൺഫ്രൻസ് ഹാളിൽ ചേ ർന്ന യൂണിറ്റ് സമ്മേളനം ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു.ലെൻസ്ഫെഡ് മുൻ സംസ്ഥാന സെക്രട്ടറി പി എം സനൽ കുമാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
ജില്ലാ ട്രഷറർ ടി സി ബൈജു മുഖ്യാതിഥിയായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് സലാഷ് തോമസ് പാലാ ഏരിയാ സെക്രട്ടറി ജോമി ജോസഫ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരെഞ്ഞടുക്കപ്പെട്ട ഈരാറ്റുപേട്ട യൂണിറ്റ് അംഗം കൂടിയായ മാഹീൻ കെ എ യെ യൂണിറ്റ് സമ്മേളനത്തിൽ സ്വീകരണം നടത്തി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19