Erattupetta News

പൂഞ്ഞാറിന് രണ്ടു ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍; ഈരാറ്റുപേട്ട-കോഴിക്കോട് സര്‍വീസ് അടക്കം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എംഎല്‍എ

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നിന്നു രണ്ട് ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു. ഏരുമേലി – ചന്ദനക്കാംപാറ സൂപ്പര്‍ എക്‌സ്പ്രസ്സ്, ഇളങ്കാട്-പാണത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് എന്നിവയാണ് പുതിയതായി ആരംഭിച്ച സര്‍വീസുകള്‍.

1.ഏരുമേലി – ചന്ദനക്കാംപാറ സൂപ്പര്‍ എക്‌സ്പ്രസ്സ് എരുമേലിയില്‍ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, പിറവം, എറണാകുളം, ഗുരുവായൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യാവൂര്‍ വഴി ചന്ദനക്കാംപാറയിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുക.

ഇളങ്കാട്-പാണത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് ഇളംങ്കാട് നിന്ന് ആരംഭിച്ച് കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ വഴി പാണത്തൂര്‍ എത്തും.

ഇവയ്ക്കു പുറമെ സമീപഭാവിയില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നിന്നും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതാണെന്നും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.

പൂഞ്ഞാര്‍-രാജഗിരി, ഈരാറ്റുപേട്ട-കോഴിക്കോട്, എരുമേലി- നെടുമ്പാശ്ശേരി (കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട വഴി), അടുക്കം- തിരുവനന്തപുരം (തീക്കോയി- ഈരാറ്റുപേട്ട- എരുമേലി) എന്നിവയാണ് പുതിയതായി ആരംഭിക്കാന്‍ പോകുന്ന സര്‍വീസുകള്‍.

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ എംഎല്‍എ ഫണ്ടും, ത്രിതല പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ഗ്രാമീണ മേഖലകളിലൂടെ ഗ്രാമ വണ്ടി സര്‍വീസ് ആരംഭിക്കുന്നതിനും ഉദ്ദേശിക്കുന്നു. അതിനായി താഴെ പറയുന്ന റൂട്ടുകളാണ് ഒന്നാം ഘട്ടത്തില്‍ നിശ്ചയിച്ചിരിക്കുന്നത്.

എട്ടു പുതിയ ഗ്രാമീണ സര്‍വീസുകളാണ് ഒന്നാം ഘട്ടത്തില്‍ നിശ്ചയിച്ചിട്ടുള്ളത്.

  1. ഈരാറ്റുപേട്ട -മുണ്ടക്കയം സര്‍വീസ് – രാവിലെ ആറിന്

റൂട്ട് – വെയില്‍കാണാംപാറ, വെട്ടികുളം, ആരം പള്ളികവല, രക്ഷാ ഭവന്‍, ചേന്നാട് മാളിക, ഊരക്കനാട്, ചിറ്റടി, ചോറ്റി വഴി മുണ്ടക്കയം.

  1. മുണ്ടക്കയം- ഈരാറ്റുപേട്ട സര്‍വീസ് – 7.10ന് രാവിലെ

ചോറ്റി, ചിറ്റടി, ഊരക്കനാട്, ചേന്നാട് മാളിക, രക്ഷാ ഭവന്‍, ആരംപള്ളികവല, വെട്ടികുളം, വെയില്‍ കാണാംപാറ വഴി തിരിച്ച് ഈരാറ്റുപേട്ട.

  1. ഈരാറ്റുപേട്ട, വെയില്‍കാണാംപാറ, തിടനാട്, മൂന്നാം തോട്, ഓശാന മൗണ്ട്, ഭരണങ്ങാനം വഴി പാലാ.
  2. പാലാ, ഭരണങ്ങാനം, ഓശാന മൗണ്ട്, മൂന്നാംതോട്, തിടനാട്, വെയില്‍കാണാംപാറ വഴി ഈരാറ്റുപേട്ട.
  3. ഈരാറ്റുപേട്ടയില്‍ നിന്നും കൊണ്ടൂര്‍, കൈരളി, അമ്പാറനിരപ്പ്, ഓശാന മൗണ്ട്, ഭരണങ്ങാനം വഴി പാലാ.
  4. പാലായില്‍ നിന്നും തിരിച്ച് ഭരണങ്ങാനം, അമ്പാറനിരപ്പ്, ഓശാന മൗണ്ട്, കൈരളി, കൊണ്ടൂര്‍ വഴി ഈരാറ്റുപേട്ട.
  • 7. ഈരാറ്റുപേട്ട, നടക്കല്‍, ആനിയിളപ്പ്, വെട്ടിപ്പറമ്പ്, പൂഞ്ഞാര്‍ പള്ളി വഴി അടിവാരം.
  1. അടിവാരത്തുനിന്നും പൂഞ്ഞാര്‍ പള്ളി, വെട്ടിപ്പറമ്പ്, ആനിയിളപ്പ്, നടക്കല്‍ വഴി തിരിച്ച് ഈരാറ്റുപേട്ടയ്ക്കുമാണ് സര്‍വീസ് ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published.