പാലായില്‍ ആര്‍ ഡി ഒ ഓഫീസ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നു; ളാലം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കുന്നു; തലപ്പലത്ത് വില്ലേജ് ഓഫീസിന് കെട്ടിടം

പാലാ: റവന്യൂ ഡിവിഷനല്‍ ഓഫീസ് കോംപ്ലക്‌സ് നിര്‍മ്മിക്കാനും ളാലം വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കാനും സര്‍ക്കാര്‍ തുക അനുവദിച്ചതായി മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു. ഇതോടൊപ്പം തലപ്പലം വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിനും പണം അനുവദിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ടു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനുമായി മാണി സി കാപ്പന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ആര്‍ ഡി ഒ കോംപ്ലക്‌സ് നിര്‍മ്മാണത്തിന് 3.70 കോടി രൂപയാണ് അനുവദിച്ചത്. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ആണ് കോംപ്ലെക്‌സ് നിര്‍മ്മിക്കുന്നത്. നിലവില്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന ആര്‍ ഡി ഒ ഓഫീസ്, ആര്‍ ഡി ഒ കോടതി, ചേംബര്‍ തുടങ്ങി അനുബന്ധമായ ഓഫീസുകളും പുതിയ കോംപ്ലെക്‌സിലേയ്ക്കു മാറ്റം. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പരിമിതികളില്‍ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. റവന്യൂ വകുപ്പിന്റെ തനതു ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

ളാലം വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കാന്‍ 44 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതോടെ ളാലം വില്ലേജ് ഓഫീസ് പൂര്‍ണ്ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ചു ഡിജിറ്റലൈസ് ആയി മാറും. തലപ്പലം വില്ലേജ് ഓഫീസിനു പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് തുക അനുവദിച്ചത്.

വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുക അനുവദിച്ച സര്‍ക്കാര്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, മുന്‍ കൈയ്യെടുത്ത മാണി സി കാപ്പന്‍ എന്നിവരെ എന്‍ സി പി മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: