തലപ്പലം: ജീവൻശ്രീ ആൻ്റ് ജീവൻജ്യോതി ന്യൂട്രിമിക്സ്‌ന്റെ പുതിയ കെട്ടിടം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു.
ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ് ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, അഡ്വ. സജി ജോസഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല ആർ, സുരേഷ് പി കെ, സതീഷ് കെ ബി, ജോബി ബെന്നി, ശ്രീജ കെ എസ്, ജയന്തി ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.