നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ ഭാഗത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമെന്ന് പരാതി; അധികൃതര്‍ അനങ്ങുന്നില്ലെന്ന് ആക്ഷേപം

രാമപുരം: നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ നിവാസികള്‍ക്ക് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണെന്ന് പരാതി. രാത്രികാലങ്ങളില്‍ ഇവിടെ എല്‍ഇഡി ബള്‍ബുപോലും പ്രകാശിക്കാത്ത അവസ്ഥയാണ്.

ഈ ഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് വോള്‍ട്ടേജ് ക്ഷാമംമൂലം പഠിക്കുവാന്‍ പോലും കഴിയുന്നില്ല. മാത്രവുമല്ല രാത്രി കാലങ്ങളില്‍ ഇവിടെ മോഷണവും വര്‍ദ്ധിക്കുന്നു. വെള്ളാഞ്ചിറ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുമാണ് ഈ ഭാഗത്തേയ്ക്കുള്ള വൈദ്യുതി കണക്ഷന്‍.

Advertisements

മുല്ലമറ്റം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും കണക്ഷന്‍ കൊടുത്തിരുന്ന വെള്ളാഞ്ചിറ ഭാഗത്തെ മുപ്പതോളം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം മുമ്പ് വെള്ളാഞ്ചിറ ട്രാന്‍സ്‌ഫോര്‍മറിലേയ്ക്ക് കണക്ഷന്‍ മാറ്റി കൊടുത്തിരുന്നു.

തുടര്‍ന്നാണ് നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ ഭാഗത്ത് വോള്‍ട്ടേജ് ക്ഷാമം നേരിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പല തവണ അധികൃതരോട് പരാതി പറയുകയും പരാതി രേഖാമൂലം നല്‍കുകയും ചെയ്തിരുന്നു എങ്കിലും നാളിതുവരെയായിട്ടും നടപടിയൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന് ഇവിടുത്തെ നാട്ടുകാര്‍ ആരോപിച്ചു.

ത്രീ ഫേസ് ലൈന്‍ വലിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതര്‍ ഒരു വര്‍ഷമായി പറയുന്നു. വകുപ്പു മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കുവാനൊരുങ്ങുകയാണ് ഇവിടുത്തെ നാട്ടുകാര്‍.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply