തൊഴിലുറപ്പ് പദ്ധതിയില്‍ നെല്‍ കര്‍ഷകര്‍ക്കായി നീറിക്കാട് ചെക്ക്ഡാം ഒരുങ്ങുന്നു

അയര്‍ക്കുന്നം: മഹാത്മാ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനെട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് നീറിക്കാട് പാടശേഖരത്തില്‍ ചെക്ക് ഡാം പണിയുന്നതിന്റെ നിര്‍മ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തില്‍ നിര്‍വ്വഹിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് എം.ജി.എന്‍.ആര്‍.ഈ.ജി.എസ് (MGNREGS) പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖരത്തിനായി ഇത്തരമൊരു ബ്രഹത് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.

Advertisements

അറുപത് ഏക്കറോളം വരുന്ന നീറിക്കാട് പാടശേഖരത്തില്‍ പകുതിയിലധികവും തരിശായി കിടക്കുവാണ്. ഇരുപത്തിരണ്ടോളം നെല്‍ കൃഷിക്കാരായ അംഗങ്ങള്‍ ഈ പാടശേഖര സമതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

കല്ലുകടവില്‍ തടയണ വരുന്നതോടുകൂടി നീറിക്കാടും ഇതിനോടനുബന്ധിച്ചുള്ള മെറ്റ് പാടങ്ങളും ചേര്‍ന്ന് ഏകദേശം നൂറ്റി നാല്പത് ഏക്കറോളം വരുന്ന പാടശേഖരങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കരുതുന്നു. കൂടാതെ കരനില കൃഷിക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

വേനല്‍ക്കാലത്ത് വെള്ളം ലഭിക്കാതെ ദുരിതത്തിലാണ് ഇവിടുത്തെ നെല്‍ കര്‍ഷകര്‍. പലരും കൃഷി അവസാനിപ്പിച്ചു.

നിരവധി വര്‍ഷങ്ങളായുള്ള നെല്‍കര്‍ഷകരുടെ നിരന്തര ആവശ്യം സാദ്ധ്യമാക്കുന്നതില്‍ മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പല വകുപ്പുകളില്‍ നിന്നുള്ള അംഗീകാരങ്ങള്‍ അടക്കം നിരവധി കടമ്പകള്‍ കടന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോര്‍ എപ്പിസ്‌കോപ്പ റവ. ഫാ. മാണി കല്ലാപ്പുറം അനുഗ്രഹ പ്രഭാഷണം നടത്തി.

മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോയി കൊറ്റത്തില്‍, പാടശേഖര സമതി പ്രസിഡണ്ട് ജോണ്‍ വട്ടമ്പുറം, സെക്രട്ടറി തോമസ് മഠത്തില്‍, തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് എഫ്‌സി ബൈശാഖ് മോഹന്‍, പഞ്ചായത്ത് ഓവര്‍സീര്‍ കെ.ഡി ആശാമോള്‍ ഡി.ഇ.ഒ. വൃന്ദ ആര്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

You May Also Like

Leave a Reply