Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • ജോയി മരുതോലിയുടെ നിര്യാണത്തിൽ കേരള കോൺ (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു
  • കാണക്കാരി ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) – ലെ എസ് വിനീത എൽ ഡി എഫ് സ്ഥാനാർത്ഥി
  • തടവനാൽ ബൈപാസ് സംരക്ഷണഭിത്തി നിർമ്മാണം ഉദ്ഘാടനം ചെയ്തു
  • പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പുതുതായി 6 ചാർജിങ് സ്റ്റേഷനുകൾ
  • സംസ്ഥാനത്ത് ഇന്നും കാലവർഷം കനക്കും; 11 ജില്ലകളിൽ യെല്ലോ ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്
  • കെ എസ് ആർ ടി സിക്കു സമീപത്തെ വെള്ളക്കെട്ട് നീക്കാനുള്ള നടപടിക്കു തുടക്കമായി
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Main News»മലയാളത്തിന്റെ പ്രിയതാരം നെടുമുടി വേണു (73) ഓര്‍മയായി
Main News 2 Mins Read

മലയാളത്തിന്റെ പ്രിയതാരം നെടുമുടി വേണു (73) ഓര്‍മയായി

adminBy adminOctober 11, 2021No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടന്‍ നെടുമുടി വേണു (73) ഓര്‍മയായി. നാടകങ്ങളിലൂടെ സിനിമാ രംഗത്തെത്തിയ വേണു അഞ്ഞൂറിലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യപ്രതിഭകളില്‍ ഒന്നാണ് നെടുമുടി വേണു.

നായകനും കാരക്ടര്‍ റോളുകളും തമാശ വേഷങ്ങളും മാത്രമല്ല വില്ലന്‍ വേഷങ്ങളടക്കം എല്ലാ ഭാവപകര്‍ച്ചകളും ഒരേ തനിമയോടെ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നു വേണുവിന്.

ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആര്‍. സുശീല. മക്കള്‍: ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാല്‍ എന്നു വേണു ജനിച്ചത്.

നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

കുറച്ചുകാലം പാരലല്‍ കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

കോളജ് കാലത്ത് തോപ്പില്‍ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയില്‍ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തില്‍ അംഗമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്.

1978 ല്‍ അരവിന്ദന്റെ തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. പിന്നാലെ വന്ന ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയില്‍ പ്രശസ്തനാക്കി.

തിരുവനന്തപുരം ദൂരദര്‍ശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചാമരം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പലിത്രന്‍, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, സൈറ, മാര്‍ഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ഇന്ത്യന്‍, അന്യന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവായ വേണു പൂരം എന്ന ചിത്രം സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Nedumudi Venu Nedumudi Venu Death
Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleഉത്ര കൊലക്കേസ്: സൂരജ് കുറ്റക്കാരന്‍, വിധി മറ്റന്നാള്‍
Next Article കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്

Related Posts

പി സി ജോ‍ർജ് പീഡന കേസിൽ അറസ്റ്റിൽ, അറസ്റ്റ് സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ

July 2, 2022

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസ് പി സി ജോർജിനെതിരെ കേസെടുത്തു

July 2, 2022

കോവിഡ് വാക്സിനേഷൻ: കോട്ടയം ജില്ലയിൽ ജൂലൈ നാലു മുതൽ പുതിയ ക്രമീകരണം

July 1, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.