ഇനി വേദനയില്ലാതെ താലി കെട്ടാം! മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ചികില്‍സയിലൂടെ യുവാവിനു തിരിച്ചുകിട്ടിയത് പുതുജീവിതം

പാലാ: 31 വയസുള്ള പൊന്‍കുന്നം സ്വദേശിയുടെ കഴുത്തുവേദനയ്ക്ക് പരിഹാരമേകി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. മൂന്നു മാസമായി കുറയാത്ത കഠിനമായ കഴുത്തുവേദനയും കൈകള്‍ക്ക് ബലക്കുറവുമായി മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ചികിത്സ തേടി എത്തിയതായിരുന്നു രോഗി.

ഡ്രൈവര്‍ ആയി ജോലി നോക്കിയിരുന്ന അദ്ദേഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വിവാഹം നിശ്ചയിച്ചിരിക്കുകയിരുന്നു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ എംആര്‍ഐ സ്‌കാനിനു നിര്‍ദേശിച്ചു.

Advertisements

തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലൂടെ രോഗിയുടെ കഴുത്തിനുള്ളിലെ ഒരു ഡിസ്‌ക് പുറത്തേക്ക് തള്ളി വരുന്ന രോഗാവസ്ഥയാണെന്നു മനസിലാക്കുവാന്‍ സാധിച്ചു. അതിനാല്‍ അടിയന്തരമായ ഒരു സര്‍ജറി ആവശ്യമാണെന്ന് ന്യൂറോസര്‍ജറി ഡിപ്പാര്‍ട്ടുമെന്റിലെ ഡോ. ശ്യാം ബാലസുബ്രമണ്യന്‍ & ഡോ. അരുണ്‍ ബാബു ജോസഫ് നിര്‍ദേശിച്ചു.

തുടര്‍ന്ന് anterior cervical discectomy and fusion എന്ന സര്‍ജറിക്ക് രോഗിയെ വിധേയനാക്കി ഇതിലൂടെ തകരാറിലായ ഡിസ്‌ക് എടുത്ത് മാറ്റുകയും ഒരു ഇംപ്ലാന്റിലൂടെ ഫ്യൂഷന്‍ ചെയ്യുകയും ചെയ്തു. ഇതിലൂടെ രോഗിയുടെ വേദന പൂര്‍ണ്ണമായും കുറയ്ക്കുവാന്‍ സാധിച്ചു.

വിവാഹം നടക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ജറി മൂലമുണ്ടാകാവുന്ന കഴുത്തിലെ പാടുകള്‍ അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയിരുന്നു.

എന്നാല്‍ സര്‍ജറിക്ക് ശേഷം രോഗിയുടെ അവസ്ഥ മെച്ചപ്പെടുകയും സര്‍ജറിയുടെ പാടുകള്‍ പോലും അവശേഷിക്കാതെ മുറിവ് ഉണങ്ങുകയും ചെയ്തതോടെ രോഗി മൂന്നു ദിവസത്തെ നിരീക്ഷണത്തിന് ശേഷം സന്തോഷവാനായി ആശുപത്രി വിട്ടു.

കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം ജോലിയില്‍ പ്രവേശിക്കാമെന്നും ഇനി കൈകള്‍ക്ക് വേദനയില്ലാതെ താലി കെട്ടാമെന്നും ഡോക്ടര്‍ ശ്യാം ബാലസുബ്രമണ്യന്‍ അറിയിച്ചു.

You May Also Like

Leave a Reply