പാലമുറിയില്‍ കാണാതായ യുവാവിനെ തെരയാനെത്തിയ എന്‍ഡിആര്‍എഫ് സംഘത്തിന്റെ ജീപ്പ് മുങ്ങി

കോട്ടയം: മണര്‍കാട് നാലുമണിക്കാറ്റിനു സമീപം പാലമുറിയില്‍ കാണാതായ യുവാവിനു വേണ്ടി തെരച്ചില്‍ നടത്താനെത്തിയ എന്‍ഡിആര്‍എഫ് സംഘത്തിന്റെ ജീപ്പ് വെള്ളക്കെട്ടില്‍ നിന്നുപോയി. മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിനെ തേടി എത്തിയ എന്‍ ഡി ആര്‍ എഫ് സംഘം ജീപ്പ് പോലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് വെള്ളത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു.

നടുറോഡില്‍ ജീപ്പ് നിന്നു പോയതിനെ തുടര്‍ന്ന് ജീപ്പില്‍ നിന്നും സംഘം നടന്നു കരയ്ക്കു കയറി. റോഡില്‍ കടന്നുപോകാനാവുന്നതിലും അധികം വെള്ളമുണ്ടെന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പോലീസും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് അവഗണിച്ച്് സംഘം മുന്നോട്ടു പോയതാണ് അപകടകാരണം.

ഇന്നലെ രാത്രി ഒരു മണിയോടുകൂടി ആണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കൂടിയാണ് അങ്കമാലി സ്വദേശിയായ കാര്‍ ഡ്രൈവര്‍ ജസ്റ്റിന്‍ ഒഴുക്കില്‍പെട്ട് കാണാതായത്. വെള്ളത്തില്‍ കാര്‍ നിന്നുപോയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ് ജസ്റ്റിന്‍ അപകടത്തില്‍പ്പെട്ടത് എന്നാണ് സൂചന.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: