മീനച്ചിലില്‍ നേട്ടംകൊയ്യാന്‍ എന്‍ഡിഎ; ഇടതുവലതു മുന്നണികള്‍ക്ക് വെല്ലുവിളി?

മീനച്ചില്‍: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി മാറാനൊരുങ്ങി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി. ഇടതുവലതു മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ബിജെപി ഇക്കുറി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടു ബിജെപി മെമ്പര്‍മാരും രണ്ട് എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്രരുമടക്കം നാലു മെമ്പര്‍മാരാണ് എന്‍ഡിഎ നേടിയത്. കേരളത്തില്‍ തന്നെ ബിജെപി കുറിച്ച ഏറ്റവും മികച്ച നേട്ടമായിരുന്നു ഇത്.

Advertisements

ആകെയുള്ള 13 വാര്‍ഡുകളില്‍ നാലു മെമ്പര്‍മാരെ നേടാനായത് ബിജെപിയുടെ ആത്മവിശ്വാസത്തെ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വര്‍ധിച്ച ആത്മവിശ്വാസത്തോടെയാണ് ഈ വര്‍ഷം അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതും.

ചിട്ടയായ പ്രചാരണത്തിലൂടെ ഇക്കുറി കൂടുതല്‍ മെമ്പര്‍മാരെ നേടി കരുത്തു വര്‍ധിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.

മറുവശത്ത് കഴിഞ്ഞ തവണ ഏറ്റവും വലിയ ശക്തിയായിരുന്ന കേരള കോണ്‍ഗ്രസ് എം ഇക്കുറി രണ്ടു ചേരിയിലായി. ജോസ് വിഭാഗം ഇടതുമുന്നണിയില്‍ ചേക്കേറിയപ്പോള്‍ ജോസഫ് വിഭാഗം വലതുമുന്നണിയില്‍ തന്നെ.

ഈ പാര്‍ട്ടി വിഭജനം ഫലത്തില്‍ ബിജെപിക്ക് അനുകൂലമാകുന്ന സാഹചര്യമാണ് ഉളവാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തു ചേര്‍ന്നതോടെ യുഡിഎഫ് ശക്തിക്ക് കോട്ടം വന്നെന്ന കണക്കു കൂട്ടലിലാണ് ബിജെപി.

അതുപോലെ, പഞ്ചായത്തില്‍ ജോസ് കെ മാണി വിഭാഗത്തിനുള്ളിലെ ചില പ്രശ്‌നങ്ങള്‍ ഇടതുപക്ഷ മുന്നണിക്കും പ്രതിസന്ധി ഉയര്‍ത്തുന്നു. പാര്‍ട്ടിയുമായി ഉടക്കിനിന്നവരെ ജോസ് കെ മാണി ഇടപെട്ട് പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയത് പാര്‍ട്ടിക്കുള്ളില്‍ തന്നെ അസ്വാരസ്യം ഉളവാക്കിയിരുന്നു.

റിബല്‍ സ്ഥാനാര്‍ഥികളായി ഇവരില്‍ പലരും മല്‍സരിക്കാന്‍ രംഗത്തു വന്നതും ജോസ് വിഭാഗത്തിന് തിരിച്ചടിയാകും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചില സംഭവവികാസങ്ങളും ഇടതു പക്ഷത്തു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കേരളകോണ്‍ഗ്രസ് വിഭാഗം ജോസ് – ജോസഫ് എന്നിങ്ങനെ രണ്ടായി പിളര്‍ന്നത് മീനച്ചില്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക എന്‍ഡിഎയ്ക്കായിരിക്കും എന്നാണ് വിലയിരുത്തല്‍.

2015ലെ നേട്ടം തുടരാനായാല്‍ ഒരു പക്ഷേ മീനച്ചില്‍ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലെത്താനും സാധ്യത നിലനില്‍ക്കുന്നു.

സ്ഥാനാര്‍ഥികളുടെ പട്ടിക

1.പാറപ്പള്ളി

NDA സ്വതന്ത്ര സ്ഥാനാര്‍ഥി
വസന്താകുമാരി
ചിഹ്നം – കാര്‍

2.കിഴപറയാര്‍

NDA സ്വതന്ത്ര സ്ഥാനാര്‍ഥി
ഷീബ ദാസ്
ചിഹ്നം – കാര്‍

3.ഇടമറ്റം

NDA സ്ഥാനാര്‍ഥി
ബിജു സി.ബി.
ചിഹ്നം – താമര

4.പൂവത്തോട്

NDA സ്വതന്ത്ര സ്ഥാനാര്‍ഥി
ഉഷ ഗോപാലകൃഷ്ണന്‍
ചിഹ്നം – കാര്‍

5.ചാത്തംകുളം

NDA സ്വതന്ത്ര സ്ഥാനാര്‍ഥി
ബിനുമോന്‍ കെ.ആര്‍ (ബിനു കുന്നുംപുറം)
ചിഹ്നം – കാര്‍

6.വിളക്കുമാടം
NDA സ്വതന്ത്ര സ്ഥാനാര്‍ഥി
ഉഷ സാജു
ചിഹ്നം – കാര്‍

7.പൈക

NDA സ്ഥാനാര്‍ഥി
ബിജി പി.ആര്‍ പിറമ്പനാക്കുന്നേല്‍
ചിഹ്നം – താമര

8.പൂവരണി

NDA സ്ഥാനാര്‍ഥി
രഞ്ജു സജീവ് മണിക്കൊമ്പേല്‍
ചിഹ്നം – താമര

9.മുകളേല്‍പീടിക

NDA സ്ഥാനാര്‍ഥി
ജയശ്രീ സന്തോഷ്
ചിഹ്നം – താമര

10.കൊച്ചുകൊട്ടാരം

NDA സ്ഥാനാര്‍ഥി
വിഷ്ണു ബി നായര്‍ നെല്ലാലയില്‍
ചിഹ്നം – താമര

11.പാലാക്കാട്

NDA സ്ഥാനാര്‍ഥി
അമല്‍ കെ ദേവ്
ചിഹ്നം – താമര

12.വിളക്കും മരുത്

NDA സ്ഥാനാര്‍ഥി
ബിന്ദു ശശികുമാര്‍
ചിഹ്നം – താമര

13.മീനച്ചില്‍

NDA സ്വതന്ത്ര സ്ഥാനാര്‍ഥി
സജിത സജി
ചിഹ്നം – കാര്‍

You May Also Like

Leave a Reply