പാലാ സീറ്റ്; എന്‍സിപി തത്കാലം ഇടതുമുന്നണി വിടില്ലെന്ന് റിപ്പോര്‍ട്ട്

കോട്ടയം: എന്‍സിപിയുടെ എതിര്‍പ്പ് അവഗണിച്ച് പാലാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കാനുള്ള ഇടതുമുന്നണി തീരുമാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ അഭ്യൂഹങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് വിട.

നിലവിലെ സാഹചര്യത്തില്‍ എന്‍സിപി ഇടതുമുന്നണി വിടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി മന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എന്‍സിപി കേരളത്തില്‍ എല്‍ഡിഎഫില്‍ തന്നെ തുടരാന്‍ ധാരണയായിരിക്കുന്നത്.

നേരത്തെ പാലാ സീറ്റ് നഷ്ടപ്പെടുകയാണെങ്കില്‍ എന്‍സിപി യുഡിഎഫിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാണി സി കാപ്പന്‍ പാലാ വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ചിരുന്നതും യുഡിഎഫിലേക്ക് കാപ്പനെ ക്ഷണിച്ചു കൊണ്ടും സീറ്റു വാഗ്ദാനം ചെയ്തുകൊണ്ടും പിജെ ജോസഫ് രംഗത്തുവന്നതും ഏറെ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.

അതേ സമയം, മാണി സി കാപ്പന്‍ അടക്കമുള്ള എന്‍സിപി സംസ്ഥാന നേതാക്കളെ മുംബൈയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. നാളെയാണ് ദേശീയ അധ്യക്ഷനുമായുളള കൂടിക്കാഴ്ച.

ഈ കൂടിക്കാഴ്ചയില്‍ പാലാ സീറ്റു സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. അതിനാല്‍ തന്നെ ഏറെ പ്രസക്തമാണ് ഈ കൂടിക്കാഴ്ച.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply