നെറ്റ് വർക്ക് കവറേജില്ല: ഓൺലൈൻ പഠനം തടസ്സപ്പെടുന്നതായി പരാതി

രാമപുരം: പഴമല – കൊണ്ടാട് – പാലവേലി തുടങ്ങിയ മേഖലകളിൽ ബി എസ് എൻ എൽ നെറ്റ് വർക്ക് കവറേജ് ലഭിക്കുന്നില്ലെന്നു പരാതി. ഇതുമൂലം ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്നതായും ആക്ഷേപമുയർന്നു.

ഈ മേഖലയിലെ നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കുന്നതിനായി പഴമല വാർഡിൽ നാളുകൾ മുമ്പ് ബി എസ് എൻ എൽ ടവർ സ്ഥാപിച്ചിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. എന്നാൽ നാളിതുവരെയായിട്ടും പ്രവർത്തനക്ഷമാകാത്തതാണ് പ്രശ്നമെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.

ബി എസ് എൻ എൽ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ എൻ സി പി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Leave a Reply

%d bloggers like this: