മാണി സി കാപ്പൻ്റെ ഇടതുപക്ഷ നിലപാട് നേരം ഇരുട്ടിവെളുത്തപ്പോൾ ആരംഭിച്ചതല്ല: എൻ സി പി

പാലാ: എൻ സി പി പതിറ്റാണ്ടുകളായി ഇടതുമുന്നണിയുടെ ഭാഗമാണെന്നും മാണി സി കാപ്പൻ ഇടതുപക്ഷ എം എൽ എ ആണെന്നുള്ള കാര്യം മറക്കരുതെന്നും എൻ സി പി ബ്ലോക്ക് പ്രസിഡൻ്റ് ജോഷി പുതുമന.

മാണി സി കാപ്പൻ്റെ ഇടതുപക്ഷ നിലപാട് നേരം ഇരുട്ടിവെളുത്തപ്പോൾ ആരംഭിച്ചതല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എം എൽ എ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും അക്കാര്യത്തിൽ സംശയമുണ്ടെങ്കിൽ കേരളാ കോൺഗ്രസ് എം ജോസ് വിഭാഗം പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് ഫിലിപ്പ് കുഴി കുളത്തോടു ചോദിച്ചാൽ മതി.

മാണി സി കാപ്പൻ ഭരണങ്ങാനത്തു ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തതും വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുത്തതും ഫിലിപ്പ് കുഴികുളം വ്യക്തമാക്കിയിട്ടുണ്ടെന്നു പത്രവാർത്തകളെ ഉദ്ധരിച്ചു കൊണ്ട് ജോഷി ചൂണ്ടിക്കാട്ടി.

അതാത് വാർഡുകളിലെ സ്ഥാനാർത്ഥികളാണ് ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തിൽ മുൻ കൈയ്യെടുക്കേണ്ടതെന്ന ഫിലിപ്പ് കുഴികളത്തിൻ്റെ പ്രസ്താവന എന്താണ് സംഭവിച്ചതെന്നു വ്യക്തമാക്കുന്നു.

എൻ സി പി ക്കു അർഹമായ പരിഗണന നൽകിയിട്ടില്ലെന്നും അദ്ദേഹത്തിൻ്റെ പ്രസ്താവനയിൽ കാണാം. ഇടതു മുന്നണി പ്രതിപക്ഷത്തുണ്ടായിരുന്നപ്പോഴും എൻ സി പി ഉണ്ടായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിൻ്റെ ഉപേക്ഷിക്കപ്പെട്ട സീറ്റായി പരിഗണിക്കപ്പെട്ട സീറ്റായിരുന്നു പാലാ. രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ നാലു തിരഞ്ഞെടുപ്പുകളെ നേരിട്ടു ഇടതുപക്ഷത്തിനുവേണ്ടി മാണി സി കാപ്പൻ കഷ്ടപ്പെട്ടു നേടിയതാണ്.

രണ്ടു മാസം മുമ്പ് വരെ ഇടതുപക്ഷത്തെയും പാലാ എം എൽ എ യും നിരന്തരം നിശിതമായി വിമർശിച്ചുകൊണ്ടിരുന്നതും തദ്ദേശ തിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്താണെന്നും പാലാക്കാർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ജോഷി പുതുമന പറഞ്ഞു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply