Pala News

സൈക്കിൾ ദിനം ആചരിച്ചു

പാലാ സെൻ്റ് തോമസ് കോളേജിലെ NCC നാവിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സൈക്കിൾ ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു. കോളേജ് അങ്കണത്തിൽ നാവിക വിഭാഗം ANO ഡോ.അനീഷ് സിറിയക്കിൻ്റെ അധ്യക്ഷതയിൽ, പ്രിൻസിപ്പാൾ റവ.ഡോ ജെയിംസ് ജോൺ മംഗലത്ത് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

കോളേജ് വൈസ് പ്രിൻസിപ്പാൾമാരായ പ്രൊഫ.ജോജി അലക്സ് ഡോ.ഡേവിസ് സേവ്യർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് സെൽഫ് ഫിനാം സിംങ് വിഭാഗം കോഡിനേറ്റർ ഡോ. ഡി.ജോർജ്ജ് ഐ.ക്യൂ.എ.സി. കോഡിനേറ്റർ ഡോ. തോമസ് വി മാത്യൂ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.

സൈക്കിൾ ദിനത്തിൻ്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ പ്ലക്കാർഡുകളുമായാണ് കേഡറ്റുകൾ അണിനിരന്നത്.തുടർന്ന് കോളേജ് അങ്കണത്തിൽ നിന്നും പുറപ്പെട്ട റാലി അരുണാപുരം-പാലാ റോഡിലൂടെ പുരോഗമിച്ച് കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാഡിൽ അവസാനിച്ചു.തുടർന്ന് നടന്ന യോഗത്തിൽ നാവിക വിഭാഗം ANO ഡോ.അനീഷ് സിറിയക്ക് സ്വാഗതം ആശംസിക്കുകയും, പാലാ ട്രാഫിക് സബ് ഇൻസ്പെക്ടർ ശ്രീ.രാജു സി. മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

പരിസ്ഥിതിക്ക് ഉതകുന്ന സൈക്കിളിൻ്റെ ഉപയോഗത്തെ പറ്റിയും, ഗുണങ്ങളെ പറ്റിയുമുള്ള അദ്ദേഹത്തിൻ്റെ വാക്കുകൾ കേഡറ്റുകൾക്ക് പ്രചോദനമായി. സൈക്കിൾ ദിനത്തിൻ്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിച്ച ഈ പരിപാടിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ജനകീയമായ ഈ പരിപാടിക്ക് നാവിക വിഭാഗം കേഡറ്റുകളായ ശ്രീജിത്ത് വി, അഭിജിത്ത് പി അനിൽ, നിഖിൽ ജോഷി, വിശാൽ കൃഷ്ണ, സൂര്യ കൃഷ്ണ, അലൻ സണ്ണി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.